ഇസ്രയേല്‍ ആക്രമണ സമയത്ത് ദോഹയുടെ ആകാശത്ത് ബ്രിട്ടീഷ് സൈനിക വിമാനം ;അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി അധികൃതര്‍
തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണ സമയത്ത് ഖത്തറിന് മുകളില്‍ പറന്ന ബ്രിട്ടീഷ് വിമാനം യുകെ-ഖത്തര്‍ സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തതാണെന്ന് അധികൃതര്‍വെളിപ്പെടുത്തി.
ഇസ്രയേല്‍ ആക്രമണം നടന്ന സമയത്ത് ദോഹയുടെ ആകാശത്ത് കൂടി യുകെയുടെ സൈനിക വിമാനം പറന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങള്‍ നിഷേധിച്ച് അധികൃതര്‍. ദോഹയുടെ ആകാശത്തിലൂടെ ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്‌സ് (ആര്‍എഎഫ്) വിമാനങ്ങള്‍ പറന്നതും ഇസ്രയേല്‍ ആക്രമണവും തമ്മില്‍ ബന്ധമില്ലെന്ന് ദോഹയിലെ ബ്രിട്ടിഷ് എംബസി വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണ സമയത്ത് ഖത്തറിന് മുകളില്‍ പറന്ന ബ്രിട്ടീഷ് വിമാനം യുകെ-ഖത്തര്‍ സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തതാണെന്ന് അധികൃതര്‍വെളിപ്പെടുത്തി.
ഖത്തരി അമീരി വ്യോമസേനയുമായി ചേര്‍ന്നുള്ള സംയുക്ത പരിശീലനത്തിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 9ന് ദോഹയുടെ ആകാശത്ത് കൂടി യുകെയുടെ സൈനിക വിമാനം പറന്നതെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഇസ്രയേല്‍ നടത്തിയ ആക്രമണവുമായി യുകെയ്ക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
.jpg)


