അബുദാബിയിലേക്ക് ഈ വര്‍ഷമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി ബ്രിട്ടീഷ് എയര്‍വേസ്

de

മാർച്ച്‌ 10 ന് നടത്തിയ പ്രസ്താവനയിലാണ് പശ്ചിമേഷ്യയിലെ വിവിധയിടങ്ങളിലേക്കുള്ള വിമാന സർവ്വീസ് താല്‍ക്കാലികമായി നിർത്തിയതായി ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്.

ബ്രിട്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിന് പിന്നാലെ അബുദാബിയിലേക്ക് ഈ വർഷമുള്ള സർവീസുകള്‍ നിർത്തലാക്കി ബ്രിട്ടീഷ് എയർവേസ്.അമ്മൻ, ബഹ്റൈൻ, ദുബായ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഈ മാസം മുഴുവനും ഉണ്ടാവില്ലെന്നും അബുദാബിയിലേക്കുള്ള സർവ്വീസുകള്‍ ഈ വർഷം അവസാനം വരെയും ഉണ്ടാകില്ലെന്നുമാണ് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്.

മാർച്ച്‌ 10 ന് നടത്തിയ പ്രസ്താവനയിലാണ് പശ്ചിമേഷ്യയിലെ വിവിധയിടങ്ങളിലേക്കുള്ള വിമാന സർവ്വീസ് താല്‍ക്കാലികമായി നിർത്തിയതായി ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്. പലയിടങ്ങളിലായി കുടുങ്ങിയ യാത്രക്കാരെ തിരികെയെത്തിക്കാനുള്ള വിമാന സൌകര്യം ഒരുക്കുമെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി.

മസ്കറ്റില്‍ നിന്നും ഒമാനില്‍ നിന്നുമാണ് ഇത്തരത്തിലുള്ള അവസാന വിമാനങ്ങള്‍ പുറപ്പെടുക. നിലവിലെ സാഹചര്യം തുടർച്ചയായി നിരീക്ഷണത്തിലാണെന്നും ബ്രിട്ടീഷ് എയർവേയ്സ് വിശദമാക്കി. 

Tags