സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ബ്രിട്ടന്റെ ഉറപ്പ്; വ്യോമപ്രതിരോധം ശക്തമാക്കാന്‍ ധാരണ
മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് റോയല്‍ എയര്‍ഫോഴ്സിന്റെ പോര്‍വിമാനങ്ങള്‍ വിന്യസിക്കാന്‍ യുകെ തീരുമാനിച്ചത്.
സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍ണ്ണായക സൈനിക നീക്കവുമായി ബ്രിട്ടന്. ഹൂതികളുടെ വ്യോമാക്രമണങ്ങള്‍ ചെറുക്കുന്നതിനായി സൗദി അറേബ്യയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് റോയല്‍ എയര്‍ഫോഴ്സിന്റെ പോര്‍വിമാനങ്ങള്‍ വിന്യസിക്കാന്‍ യുകെ തീരുമാനിച്ചത്.
ഹൂത്തികള്‍ക്കെതിരെ നേരിട്ടുള്ള പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിന് പകരമായി, സൗദിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാകും ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുക. ഇതിന് പുറമെ റോയല്‍ എയര്‍ഫോഴ്സിന്റെ 'A400M' തന്ത്രപ്രധാന ഗതാഗത വിമാനവും സൈനിക ഉപദേശകരുടെ പ്രത്യേക സംഘത്തെയും ബ്രിട്ടന് മേഖലയില്‍ വിന്യസിക്കും.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തുന്ന നിരന്തര ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണം മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനുള്ള ഹൂതികളുടെ ശ്രമങ്ങളുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
.jpg)


