ഉച്ചവിശ്രമ നിയമം ലംഘിച്ചു; വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്
അല്‍-മുത്ല മേഖലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
കുവൈറ്റില്‍ വേനല്‍ക്കാല ഉച്ചവിശ്രമ നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അല്‍-മുത്ല മേഖലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
അല്‍-മുത്ല മേഖലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഏഴ് തൊഴിലിടങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 23 നോട്ടീസുകളാണ് അധികൃതര്‍ നല്‍കിയത്. പരിശോധനയ്ക്കിടെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 ലംഘിച്ച് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളെയും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെയും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് കുവൈറ്റില്‍ നിരോധിച്ചിരിക്കുകയാണ്
.jpg)

