ഒമാനില്‍ വാദിയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
Mar 27, 2026, 13:31 IST
വാദികള്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പല അപകടങ്ങളും സംഭവിക്കുന്നത്.
ഒമാനില്‍ മനാവിലായത്തില്‍ വാദിയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞൊഴുകിയപ്പോള്‍ വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഒമാനിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് വാദികളില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തനെ ഉയരുന്ന സാഹചര്യം നിലനില്‍ക്കുന്നു.
വാദികള്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പല അപകടങ്ങളും സംഭവിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലേക്കും വാദികളിലേക്കും പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി
.jpg)


