കുവൈത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കെട്ടിടത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി

dead

സംഭവസ്ഥലത്തെത്തിയ ഫര്‍വാനിയ സുരക്ഷാസേന കെട്ടിടം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സിറിയന്‍ സ്വദേശിയായ താമസക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

സംഭവസ്ഥലത്തെത്തിയ ഫര്‍വാനിയ സുരക്ഷാസേന കെട്ടിടം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം, ഫോറന്‍സിക് ഡോക്ടര്‍, പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. മരിച്ചയാളുടെ തിരിച്ചറിയലും മരണകാരണവും മരണസമയവും കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടക്കുകയാണ്. 

Tags