ബ്ലഡ് മണി ; വ്യക്തത വരുത്തി കുവൈറ്റ്

google news
Kuwait

ബ്ലഡ് മണി നല്‍കുന്ന കാര്യത്തില്‍ വ്യക്തതവരുത്തി കുവൈറ്റ്. ഇസ്‌ലാമിക നിയമത്തിന് അനുസൃതമായാണ് ബ്ലഡ് മണി നല്‍കുന്നത് എന്ന് ഉറപ്പാക്കണം. ഇതിന്റെ നിയമ നിര്‍മാണവുമായാണ് പാര്‍ലമെന്റ് എം.പി മുഹമ്മദ് ഹയേഫ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കേണ്ടത്. ഓരോ കേസുകളിലും ബ്ലഡ് മണി വിത്യാസമായിരിക്കും.


10,000 ദിനാറാണ് ബ്ലഡ് മണി നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കുന്ന ആള്‍ അത് വാങ്ങാന്‍ യോഗ്യനാണോയെന്ന് നോക്കണം. അതിന് ശേഷം മാത്രമേ നല്‍കാന്‍ പാടുള്ളു. മരിച്ചയാള്‍ക്ക് അയാളുടെ മരണത്തില്‍ പങ്കുണ്ടെങ്കില്‍ അതിന്റെ തോത് കണക്കാക്കി ബ്ലഡ് മണിയില്‍ വിത്യാസം വരുത്തണം. പുതിയ നിര്‍ദേശപ്രകാരം 4,250 ഗ്രാം സ്വര്‍ണമോ അല്ലെങ്കില്‍ അതിന് തുല്യമായ കുവൈത്ത് ദിനാറോ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗഡുക്കളായി അടക്കണമെന്നാണ് എംപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Tags