പക്ഷിപ്പനി; പോളണ്ട് , ഫ്രാൻസ് രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം
Updated: Jan 8, 2026, 15:29 IST
വൈറസിനെ ഇല്ലാതാക്കാൻ ഉയർന്ന താപനിലക്ക് വിധേയമാക്കിയ കോഴിയിറച്ചിക്കും കോഴി മുട്ടക്കും നിരോധനം ബാധകമല്ല
സൗദി: പക്ഷിപ്പനി ഫ്രാൻസ്, പോളണ്ട് രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം. പല പ്രദേശങ്ങളില്‍ പക്ഷിപ്പനിയും, ന്യൂകാസില്‍ രോഗവും പടരുന്നതായി ലോക മൃഗാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
അതേസമയം വൈറസിനെ ഇല്ലാതാക്കാൻ ഉയർന്ന താപനിലക്ക് വിധേയമാക്കിയ കോഴിയിറച്ചിക്കും കോഴി മുട്ടക്കും നിരോധനം ബാധകമല്ല. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉല്‍പന്നങ്ങള്‍ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ രോഗമുക്തമാണെന്ന് ഫ്രാൻസിലെയും പോളണ്ടിലെയും ഔദ്യോഗിക അധികൃതർ സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
tRootC1469263">.jpg)


