ഉഭയകക്ഷി സഹകരണം ; ഖത്തറുമായി ചര്‍ച്ച നടത്തി കാനഡ

canada

കൂടാതെ മേഖലയിലെ സുരക്ഷയും സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള കാഴ്ചപാടുകളും നേതാക്കള്‍ പങ്കുവച്ചു,

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനിയും ഔദ്യോഗിക ചര്‍ച്ച നടത്തി. നേരത്തെ അമീരി ദിവാനില്‍ കാനഡ പ്രധാനമന്ത്രിക്കും സംഘത്തിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഹൃദ്യമായ സ്വീകരിണം ഒരുക്കിയിരുന്നു.സമ്പദ് വ്യവസ്ഥ, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കള്‍ സംസാരിച്ചു.

tRootC1469263">

കൂടാതെ മേഖലയിലെ സുരക്ഷയും സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള കാഴ്ചപാടുകളും നേതാക്കള്‍ പങ്കുവച്ചു,
ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അമീര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഊഷ്മളമായ സ്വീകരണത്തിന് അമീറിനോട് നന്ദിപറഞ്ഞ കാനഡ പ്രധാനമന്ത്രി ഖത്തറുമായുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.

Tags