പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ പറ്റിയ സമയം
ജൂണ്‍ 20 ന് വിനിമയ നിരക്ക് 225 ല്‍ എത്തിയിരുന്നു. പിന്നീട് പല ദിവസങ്ങളിലായി വിനിമയ നിരക്ക് താഴ്ന്ന നിലയിലായിരുന്നു.
ഒരു ഇടവേളക്ക് ശേഷം കുതിച്ചുയര്‍ന്ന് വിനിമയ നിരക്ക്. ബുധനാഴ്ച ഒരു ഒമാനി റിയാലിന് 226.25 രൂപ എന്ന നിരക്കാണ് വിവിധ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
കറന്‍സികളുടെ നിരക്കുകള്‍ കാണിക്കുന്ന അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കറന്‍സി കണ്‍വെര്‍ട്ടര്‍ ഒരു റിയാലിന്റെ വിനിമയ നിരക്ക് 228 രൂപയിലധികമാണ് ബുധനാഴ്ച കാണിച്ചത്. വരും ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് ശമ്പളം കൂടി ലഭിച്ച് തുടങ്ങും. വിനിമയ നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുകയാണെങ്കില്‍ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പണം അയയക്കാന്‍ ആളുകളുടെ തിരക്കേറുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്.
ജൂണ്‍ 20 ന് വിനിമയ നിരക്ക് 225 ല്‍ എത്തിയിരുന്നു. പിന്നീട് പല ദിവസങ്ങളിലായി വിനിമയ നിരക്ക് താഴ്ന്ന നിലയിലായിരുന്നു. മിക്ക ദിവസങ്ങളിലും 222നും 223നും ഇടയിലായിരുന്നു നിരക്ക്. എന്നാല്‍ ജൂലൈ 20ന് ശേഷം നേരിയ ഉയര്‍ച്ചയുണ്ടായി 224ല്‍ എത്തിയിരുന്നു.
.jpg)


