ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ വ്യക്തിഗത ഉപയോഗത്തിന് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കുക ; നിര്‍ദ്ദേശവുമായി സൗദി
തീര്‍ത്ഥാടകര്‍ നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇതിനായി പ്രത്യേക അനുമതി നേടിയിരിക്കണം
ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ വ്യക്തിഗത ഉപയോഗത്തിന് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പുറത്തിറക്കി. നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ കൊണ്ടു വരുന്നവര്‍ ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പ്രത്യേക അനുമതി നേടണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
സൗദിയില്‍ നിയന്ത്രണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ വ്യക്തിപരമായ ഉപയോഗത്തിനു വേണ്ടി കൊണ്ടു വരുന്ന തീര്‍ത്ഥാടകര്‍ നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇതിനായി പ്രത്യേക അനുമതി നേടിയിരിക്കണം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഡോക്ടറുടെ കുറിപ്പടി അല്ലെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, മരുന്നിന്റെ പേരും ചേരുവയും ഉള്‍പ്പെടെയുള്ള പാക്കറ്റിന്റെ ഫോട്ടോ എന്നിവക്കൊപ്പം അപേക്ഷകന്റെ സത്യവാങ്മൂലവും സമര്‍പ്പിക്കണം.
ആറ് മാസത്തിനുള്ളില്‍ ഇഷ്യു ചെയ്ത ഡോക്ടറുടെ കുറിപ്പടി മാത്രമെ അംഗീകരിക്കുകയുള്ളു. പരമാവധി ഒരു മാസത്തേക്കുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിനാണ് അനുമതി നല്‍കുക എന്നും അധികൃതര്‍ വ്യക്തമാക്കി.
.jpg)

