കേരളത്തില്‍ നിന്നുള്ള കോഴിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നിലെ കാരണങ്ങള്‍ നീങ്ങുന്നത് വരെ വിലക്ക് തുടരും
കേരളത്തില്‍ നിന്നുള്ള കോഴിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. വെറ്ററിനറി അധികൃതരില്‍ നിന്ന് ലഭിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്നുള്ള കോഴിയിറച്ചി നിരോധിച്ചത്.
വെറ്ററിനറി ക്വാറന്റൈന്‍ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നിലെ കാരണങ്ങള്‍ നീങ്ങുന്നത് വരെ വിലക്ക് തുടരും. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഒമാന്‍ നിരോധിച്ചിരുന്നെങ്കിലും പിന്നീട് വിലക്ക് പിന്‍വലിച്ചിരുന്നു.
tRootC1469263">
.jpg)


