റിയാദിലെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ; കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം
Oct 28, 2026, 13:08 IST
സംഭവം നടന്ന പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ ഉടന്‍ തന്നെ എത്തിയതായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി
റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഇന്നലെ വൈകീട്ട് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ചിതറി തെറിച്ച അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടത്തിനും നിര്‍മാണ പദ്ധതിയ്ക്കും വാഹനത്തിനും നാശനഷ്ടമുണ്ടായതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സംഭവം നടന്ന പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ ഉടന്‍ തന്നെ എത്തിയതായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല
.jpg)


