ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണോ എന്നത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ വകുപ്പ്
Apr 13, 2026, 16:29 IST
നേരിട്ടുള്ള ക്ലാസുകള്‍ വേണോ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയോ എന്നത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമായി ആലോചിച്ച് തീരുമാനിക്കാം.
ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണോ എന്നത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശം. നേരിട്ടുള്ള ക്ലാസുകള്‍ വേണോ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയോ എന്നത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമായി ആലോചിച്ച് തീരുമാനിക്കാം.
നേരിട്ടുള്ള ക്ലാസാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ 19ന് ക്ലാസുകള്‍ ആരംഭിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
അതിനിടെ ഖത്തറില്‍ നേരിട്ടുള്ള ക്ലാസുകള്‍ ഇന്നലെ തുടങ്ങി. നഴ്‌സറി മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു.
.jpg)

