സുഡാനില്‍ വെടിനിര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ബഹ്‌റൈന്‍

google news
Bahrain

സുഡാനില്‍ വെടിനിര്‍ത്താനുള്ള തീരുമാനത്തെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. സൗദിയുടേയും അമേരിക്കയുടേയും മധ്യസ്ഥതയിലാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ സുഡാനിലെ ഇരു വിഭാഗവും ഒപ്പുവച്ചത്. 

സൗദിയുടേയും അമേരിക്കയുടേയും സമാധാന ശ്രമങ്ങളാണ് ഇത്തരമൊരു താല്‍ക്കാലിക വെടിനിര്‍ത്തലിലേക്ക് എത്തിച്ചിട്ടുള്ളത്. സുഡാനില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കാവശ്യമായ മാനുഷിക സഹായമെത്തിക്കാനും ധാരണയായിട്ടുണ്ട്.
 

Tags