സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ക്രിമിനല്‍ കുറ്റമാക്കാന്‍ ബഹ്റൈന്‍

bahrain

രാജ്യദ്രോഹം, വിദ്വേഷം, വംശീയത, മതവിഭാഗീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് കര്‍ശനമായ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.

ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വിദ്വേഷ പ്രചാരണം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ പിന്തുണ. ഇന്റര്‍നെറ്റും മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ച് രാജ്യദ്രോഹം, വിദ്വേഷം, വംശീയത, മതവിഭാഗീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് കര്‍ശനമായ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.

രാജ്യത്തെ നിലവിലുള്ള ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിനാണ് പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. വെബ്‌സൈറ്റുകള്‍ വഴിയോ മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയോ വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിച്ച് രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നാല് എംപിമാര്‍ ചേര്‍ന്നാണ് ഈ നിയമഭേദഗതി നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും തടഞ്ഞ് രാജ്യത്തെ ഐക്യവും സാഹോദര്യവും സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ബില്‍ അവതരിപ്പിച്ച എംപിമാര്‍ വ്യക്തമാക്കി

Tags