ഫാല്‍ക്കണ്‍ സ്ട്രൈക്ക് ടാസ്‌ക് ഫോഴ്സില്‍' അംഗമാകാന്‍ തീരുമാനം എടുത്ത് ബഹ്റൈന്‍

bahrain

അന്താരാഷ്ട്ര സൈനിക സംരംഭത്തില്‍ ചേരാനുള്ള ബഹ്റൈന്റെ തീരുമാനത്തെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സ്വാഗതം ചെയ്തു.

ആക്രമണ ഡ്രോണുകള്‍ക്കായുള്ള ലോകത്തിലെ ആദ്യ ബഹുരാഷ്ട്ര സേനയായ 'ഫാല്‍ക്കണ്‍ സ്ട്രൈക്ക് ടാസ്‌ക് ഫോഴ്സില്‍' അംഗമാകാന്‍ തീരുമാനം എടുത്ത് ബഹ്റൈന്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഈ അന്താരാഷ്ട്ര സൈനിക സംരംഭത്തില്‍ ചേരാനുള്ള ബഹ്റൈന്റെ തീരുമാനത്തെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ബഹ്റൈന്‍ എപ്പോഴും ഉറച്ചതും വിശ്വസ്തവുമായ പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വായുവിലും കടലിന്റെ ഉപരിതലത്തിലും കടലിനടിയിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 'വണ്‍-വേ അറ്റാക്ക്'  ഡ്രോണുകള്‍ ഉള്‍പ്പെടുന്ന ബഹുരാഷ്ട്ര, മള്‍ട്ടി-ഡൊമെയ്ന്‍ സേനയായാണ് 'ഫാല്‍ക്കണ്‍ സ്ട്രൈക്ക്' രൂപീകരിക്കുന്നത്. ഓഗസ്റ്റ് 13-നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഫാല്‍ക്കണ്‍ സ്ട്രൈക്കിന്റെ രൂപീകരണ നടപടികള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. അമേരിക്കയുടെയും മേഖലയിലെ പങ്കാളി രാജ്യങ്ങളുടെയും സൈനിക പിന്തുണയോടെയാകും ഈ അത്യാധുനിക സേനയുടെ പ്രവര്‍ത്തനം.

Tags