ബഹ്‌റൈന്‍ തൊഴില്‍ വിപണിയില്‍ പരിശോധന കര്‍ശനം; സെപ്റ്റംബറില്‍ 547 പേരെ നാടുകടത്തി, 67 പേര്‍ കസ്റ്റഡിയില്‍
പരിശോധനയില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 67 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 547 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തു.
ബഹ്‌റൈനില്‍ തൊഴില്‍ വിപണി നിയന്ത്രണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പരിശോധനകള്‍ ശക്തമാക്കി. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 4,847 പരിശോധനാ ക്യാമ്പയിനുകളും മിന്നല്‍ സന്ദര്‍ശനങ്ങളുമാണ് അധികൃതര്‍ നടത്തിയത്. പരിശോധനയില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 67 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 547 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തു.
രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും നിയമവിരുദ്ധ താമസവും ജോലിയും തടയുന്നതിന്റെയും ഭാഗമായാണ് പരിശോധനകള്‍ വ്യാപിപ്പിച്ചത്. വിവിധ ഗവര്‍ണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമായി 4,675 നേരിട്ടുള്ള പരിശോധനാ സന്ദര്‍ശനങ്ങളാണ് എല്‍എംആര്‍എ നടത്തിയത്. കൂടാതെ വിവിധ സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് 172 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും സംഘടിപ്പിച്ചു.
.jpg)


