"ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026"; നാടകരചനകൾ ക്ഷണിക്കുന്നു

"Bahrain Talent International Drama Award 2026"; invites plays

മനാമ : ബഹ്‌റൈനിലെ കലാ-സാംസ്കാരിക രംഗത്ത് നാല് ദശകത്തിലേറെയായി നവീന സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും ബഹ്‌റൈൻ നാടകലോകത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന പുരോഗമന കലാ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭ ഏർപ്പെടുത്തുന്ന ‘പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026’നുള്ള രചനകൾ ക്ഷണിച്ചു. ലോകത്തെവിടെയും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്  പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ വിജയി ആകുന്നയാൾക്ക് 25,000 രൂപ ക്യാഷ് അവാർഡ്, പപ്പൻ ചിരന്തന സ്മാരക ഫലകം, കീർത്തിപത്രം എന്നിവ ഉൾപ്പെടുന്ന പുരസ്കാരമാണ് നൽകുന്നത്.. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങുന്ന ജൂറി സമിതിയാണ് രചനകൾ തിരഞ്ഞെടുക്കുക.

പുരസ്കാരത്തിന് പരിഗണിക്കുന്ന രചനകൾ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്നതും ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യമുള്ളവയും 2025 ജനുവരി 1-ന് ശേഷം പ്രസിദ്ധീകരിച്ചതോ അപ്രസിദ്ധീകൃതമോ ആയ മൗലിക രചനകൾ ആയിരിക്കണം.നാടകരചനകൾ 2026 ആഗസ്റ്റ് 31നകം bpdramaawards@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പി.ഡി. എഫ് ഫോർമാറ്റിൽ ലഭിക്കണം. രചനയിൽ രചയിതാവിന്റെ പേരോ മറ്റ് സൂചനകളോ ഉൾപ്പെടുത്തരുതെന്നും രചയിതാവിന്റെ വ്യക്തിഗത വിവരങ്ങൾ (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ) പ്രത്യേക അനുബന്ധമായി അയക്കണമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ്, പ്രസിഡന്റ് മഹേഷ് കെ.വി, നാടകവേദി കൺവീനർ ലിജിത്ത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags