ഇറാന് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്റൈന്‍; പ്രമേയം 2817 നടപ്പിലാക്കാന്‍ ഐക്യരാഷ്ട്രസഭ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു
സിവിലിയന്‍ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈന്‍ അപലപിച്ചു.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്റൈന്‍. പ്രമേയം 2817 നടപ്പിലാക്കാന്‍ ഐക്യരാഷ്ട്രസഭ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശകാര്യമന്ത്രാലയം.ബഹ്റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. അക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍, കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈന്‍ വ്യക്തമാക്കി. സിവിലിയന്‍ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈന്‍ അപലപിച്ചു.
ആക്രമണത്തിനുള്ള ഐആര്‍ജിസിയുടെ ന്യായീകരണങ്ങളെ ബഹ്റൈന്‍ നിരസിക്കുന്നു എന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഇറാനും അവസാനിപ്പിക്കണമെന്നും മൂന്നാം കക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം ഇറാനോട് ആവശ്യപ്പെട്ടു.
പൊതുസൗകര്യങ്ങളെയും പൊതുജനങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് എതിരെയുള്ള ഇറാന്റെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നുള്‍പ്പെടെ 2817 (2026) പ്രമേയം ഇറാന് പൂര്‍ണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് ബഹ്റൈന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് അഭ്യര്‍ത്ഥിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
.jpg)

