ബഹ്‌റൈനില്‍ സന്ദര്‍ശകര്‍ക്കുള്ള മെറ്റേണിറ്റി ഫീസ് പുതുക്കി ; പുതിയ നിരക്ക് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍
Jun 18, 2025, 13:49 IST
ജൂലൈ 1 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശകരായ വനിതകള്‍ക്ക് സ്വാഭാവിക പ്രസവത്തിന് 425 ബഹ്‌റൈന്‍ ദിനാറും സിസേറിയന് 1025 ദിനാറുമാണ് നിരക്ക്.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കുള്ള മെറ്റേണിറ്റി സര്‍വീസ് ഫീസ് പുതുക്കി. ജുലൈ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍. ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റേതാണ് നടപടി
ജൂലൈ 1 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശകരായ വനിതകള്‍ക്ക് സ്വാഭാവിക പ്രസവത്തിന് 425 ബഹ്‌റൈന്‍ ദിനാറും സിസേറിയന് 1025 ദിനാറുമാണ് നിരക്ക്. ബഹ്‌റൈനില്‍ താമസിക്കുന്നവരും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമായ വനിതകള്‍ക്ക് പുതിയ ഫീസ് നിരക്ക് ബാധകമല്ല. നിലവിലെ ചട്ട പ്രകാരം തന്നെ ഇവര്‍ക്ക് മെറ്റേണിറ്റി പരിചരണം ലഭ്യമാകും.
.jpg)


