സമൂഹമാധ്യമത്തില്‍ ഇറാന്‍ അനുകൂല പോസ്റ്റ്: ബഹ്‌റൈനില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

27-ഉം 37-ഉം വയസ്സുള്ള രണ്ട് വ്യക്തികളെയാണ് ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് പിടികൂടിയത്. 

നിയമങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ ഉള്ളടക്കം പങ്കുവെച്ചതിന് രണ്ട് പേരെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.27-ഉം 37-ഉം വയസ്സുള്ള രണ്ട് വ്യക്തികളെയാണ് ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് പിടികൂടിയത്. 

രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തില്‍ ലൈവ് വീഡിയോകളും ദൃശ്യങ്ങളും വ്യക്തിഗത അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് കുറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

tRootC1469263">

പൊതുജന വികാരം ഇളക്കിവിടുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബഹ്‌റൈനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Tags