ബഹ്‌റൈനില്‍ നവീകരിച്ച വേതന സംരക്ഷണ സംവിധാനം പുറത്തിറക്കി
തൊഴിലുടമകളുടെയും തൊഴിലാഴികളുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതാണ് നവീകരിച്ച വേതന സംരക്ഷണ നിയമം.
ബഹ്റൈനില്‍ വേതന സംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. തൊഴിലുടമകളുടെയും തൊഴിലാഴികളുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതാണ് നവീകരിച്ച വേതന സംരക്ഷണ നിയമം. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ഉറപ്പാക്കുകയും, തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ ഇതിന്റെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായി നടപ്പിലാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
tRootC1469263">ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ,സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, ബഹ്റൈന്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് ഫോര്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് എന്നിവക്ക് പുറമെ സ്വകാര്യ മേഖലയിലെ കമ്പനികളുടെയും സഹകരണത്തോടെയാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവീകരിച്ച വേതന സംരക്ഷണ നിയമത്തിലൂടെ തൊഴിലാളികള്‍ക്ക് സമയ ബന്ധിതമായി വേതനം ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ കഴിയും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇലക്ടോണിക് സംവിധാനത്തിലൂടെയുളള ശമ്പള വിതരണവും ഡോക്യുമെന്റേഷന്റെനും വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും. മൊബൈല്‍ ആപ്പ് ആയ ബെനിഫിറ്റുമായി ബന്ധിപ്പിച്ചാണ് പുതി വേതന സംരക്ഷണ സംവിധാനം പ്രവര്‍ത്തിക്കുക.
.jpg)

