ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ബിന്ദു രാജേഷ് അന്തരിച്ചു

bahrain

നിലവില്‍ സല്‍മാനിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു

ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയാണ്. സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. പരേതനായ രാജേഷ് പങ്കജാണ് ഭര്‍ത്താവ്. ഇദ്ദേഹം രണ്ട് വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. മക്കളായ റിഗ്വേദ് രാജ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും, നക്ഷത്ര രാജ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. ഇരുവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

Tags