കുവൈറ്റിലേക്ക് കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരം അധികൃതര്‍ പിടികൂടി

google news
kuwait

കുവൈറ്റിലേക്ക് കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരം അധികൃതര്‍ പിടികൂടി.

കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ബോട്ടിലായിരുന്നു മയക്കുമരുന്ന് ഇവര്‍ കുവൈറ്റിലേക്ക് കടത്താന്‍ ശ്രമം നടത്തിയത്. കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അധികൃതര്‍ പരിശോധന നടത്തിയത്.
ലക്ഷക്കണക്കിന് കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വലിയ മയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. ഡ്രഗ് കണ്‍ട്രോള്‍ ടീം, കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ് അധികൃതര്‍ എന്നിവര്‍ ചേന്നാണ് പരിശോധന നടത്തിയത്. ബോട്ടില്‍ നടത്തിയ തിരച്ചിലിനിടയില്‍ 400 കിലോ ഹഷീഷ്, ഒരു ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍, അരക്കിലോ ഷാബു മയക്കുമരുന്ന് എന്നിവയാണ് കണ്ടെത്തിയത്. ബോട്ടില്‍ നിന്നും പിടിക്കൂടിയത് രണ്ട് ഇറാനി സ്വദേശികളെയാണ്. തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇവരെ കൈമാറി. 
 

Tags