യുഎഇയില്‍ കോവിഡ് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍

google news
uae

യുഎഇയില്‍ കോവിഡ് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍. അന്‍പതുശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ തീരുമാനം നടപ്പാക്കും. രണ്ടു മാസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 

മലയാളികളുപ്പെടെയുളള നിരവധിയാളുകള്‍ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ദേശീയ ദുരന്ത നിവാരണസമിതി നടത്തിയത്. കോവിഡ് കാലത്തെ വിവിധ പിഴകളില്‍ അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോ?ഗിക വെബ്‌സൈറ്റിലൂടെയും വിവിധ എമിറേറ്റുകളിലെ പോലീസിന്റെ ഔദ്യോ?ഗിക വെബ്‌സൈറ്റിലും പിഴയിളവിനായി അപേക്ഷിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

കാലത്ത് കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അന്‍പതിനായിരം ദിര്‍ഹം വരെയാണ് യുഎഇ പിഴ ചുമത്തിയിരുന്നത്. മാസ്‌ക് ധരിക്കാത്തതിന് മൂവായിരവും ആശുപത്രിയില്‍ കൃത്യമായി ചികിത്സ തേടാത്ത രോ?ഗികകള്‍ക്ക് 50,000 ദിര്‍ഹവുമായിരുന്നു പിഴ. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും, നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കുമെല്ലാം പിഴ ചുമത്തിയിരുന്നു.

Tags