മതിയായ രേഖകളില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; മലയാളിക്ക് പിഴ
May 18, 2023, 13:50 IST

മതിയായ രേഖകളില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിക്ക് പിഴ. സന്ദര്ശന വീസയിലുള്ള മാതാപിതാക്കള്‍ അടക്കമുള്ള കുടുംബത്തെ ജിദ്ദയില്‍ നിന്നു മക്കയിലേക്ക് ഉംറയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഹജിന് മുന്നോടിയയി മക്കയിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാതെ എത്തിയ മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. പുതിയ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേക്ക് കുടുംബത്തിനൊപ്പം യാത്ര പോയത്.
കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റില്‍ രേഖകള്‍ പരിശോധിച്ച ശേഷം 500 റിയാല്‍ പിഴ ചുമത്തി ജിദ്ദയിലേക്ക് തിരിച്ചയച്ചു.