ബഹ്റൈനില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസ് ; ഏഷ്യന്‍ സ്വദേശി അറസ്റ്റില്‍

arrest

സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ബഹ്റൈനില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസില്‍ ഏഷ്യന്‍ സ്വദേശിയായ യുവാവ് 24 മണിക്കൂറിനുള്ളില്‍ പിടിയിലായി. തലസ്ഥാന ഗവര്‍ണറേറ്റ് പോലീസാണ് പ്രതിയെ പിടി കൂടിയത്. പ്രതി 19 വയസ്സുകാരനാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച പ്രതി, പണമൊന്നും ലഭിക്കാതിരുന്നതിനാല്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചതോടെ പൊലീസ് അടിയന്തരമായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ പിടികൂടി. നിലവില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Tags