യുഎഇ വഴി സുഡാനിലേക്ക് ആയുധം കടത്താന്‍ ശ്രമം; പദ്ധതി തകര്‍ത്ത് സുരക്ഷാ സേന
നിയമങ്ങള്‍ ലംഘിച്ച് യുഎഇയിലൂടെ വെടിക്കോപ്പുകള്‍ കടത്താനുള്ള നീക്കം പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്.
യുഎഇ വഴി സുഡാനിലെ പോര്‍ട്ട് സുഡാനിലേക്ക് 15 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സൈനിക സാമഗ്രികള്‍ കടത്താനുള്ള ഗൂഢാലോചന തകര്‍ത്ത് സുരക്ഷാ സേന. സംഭവത്തില്‍ 13 വ്യക്തികളെയും ആറ് കമ്പനികളെയും യുഎഇ അറ്റോര്‍ണി ജനറല്‍ അബുദബി ഫെഡറല്‍ അപ്പീല്‍ കോടതിയിലേക്ക് വിചാരണയ്ക്കായി റഫര്‍ ചെയ്തു. നിയമവിരുദ്ധമായ ആയുധക്കടത്ത്, വ്യാജരേഖകള്‍ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിയമങ്ങള്‍ ലംഘിച്ച് യുഎഇയിലൂടെ വെടിക്കോപ്പുകള്‍ കടത്താനുള്ള നീക്കം പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്. വാണിജ്യ-സാമ്പത്തിക ഇടപാടുകളുടെ മറവില്‍ നിയമവിരുദ്ധ സ്വഭാവം ഒളിപ്പിച്ചുവെക്കാന്‍ രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതിയാണ് പ്രതികള്‍ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
.jpg)

