അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വെച്ചപ്പതി ഊരിലെ ചന്ദ്രശേഖരൻ-മിന്നൽ റാണി ദമ്പതിമാരുടെ പത്തുമാസം പ്രായമുള്ള മകൾ ദക്ഷിണയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ ആദ്യം ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെത്തുടർന്ന് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖം നേരിട്ടിരുന്ന കുട്ടി ചികിത്സയിലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അട്ടപ്പാടി മേഖലയിൽ ശിശുമരണങ്ങൾ തുടരുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
.jpg)

