സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം
ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ വാദിക്കുന്നു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അരാംകൊ എണ്ണ സംസ്കരണ കേന്ദ്രം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി നാവിക ദൗത്യ സേനയുടെ താവളങ്ങള്‍ എന്നിവയ്ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഹൂത്തികള്‍ അവകാശപ്പെട്ടത്.
ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ വാദിക്കുന്നു. എന്നാല്‍ ആക്രമണങ്ങളില്‍ ചിലത് വ്യോമസേന തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഹൂത്തി താവളങ്ങള്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. വിവിധ മേഖലകളില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലുകളില്‍ 558 ഹൂത്തി വിമതരെ വധിച്ചതായി യെമന്‍ ഔദ്യോഗിക സേന അവകാശപ്പെട്ടു. വിമതരുടെ നിരവധി സൈനിക കേന്ദ്രങ്ങളും മിസൈല്‍ ലോഞ്ചറുകളും തകര്‍ത്തതായും സേന വ്യക്തമാക്കി.
.jpg)


