യുഎഇ തീരത്ത് കപ്പലിന് നേരെ ആക്രമണം
Nov 11, 2026, 14:14 IST
ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടം സംഭവിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
അറേബ്യന്‍ ഉള്‍ക്കടലിലെ യുഎഇ പ്രാദേശിക സമുദ്ര അതിര്‍ത്തിയില്‍ അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സര്‍വീസസിന്റെ കപ്പലിന് നേരെ ആക്രമണമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടം സംഭവിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
.jpg)

