ഖത്തര്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം
ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പെടുന്ന ഉള്‍ക്കടല്‍ ഭാഗത്ത് വെച്ചുണ്ടായ ഈ ആക്രമണത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഖത്തറിന്റെ വടക്കന്‍ തീരത്ത് സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഖത്തറിലെ മദീനത്ത് അല്‍ ഷമാലില്‍ നിന്ന് 94 കിലോമീറ്റര്‍ (58 മൈല്‍) വടക്ക് മാറിയാണ് സംഭവം നടന്നത്. ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പെടുന്ന ഉള്‍ക്കടല്‍ ഭാഗത്ത് വെച്ചുണ്ടായ ഈ ആക്രമണത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയുടെ മധ്യഭാഗത്ത് ഒരു കപ്പലിന് നേരെ ആക്രമണം ഉണ്ടാകുന്നത് അപൂര്‍വ സംഭവമാണ്. ആഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നതെന്ന് വാണിജ്യ കപ്പല്‍ ഗതാഗത രംഗത്തെ പ്രമുഖ പ്രസിദ്ധീകരണമായ 'മാരിടൈം എക്‌സിക്യൂട്ടീവ്' വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന് ഇരയായ കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്നോ, കൃത്യമായി എത്രപേര്‍ക്ക് പരിക്കേറ്റുവെന്നോ ഉള്ള വിശദാംശങ്ങള്‍ യുകെഎംടിഒ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഖത്തര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
.jpg)


