ഒമാന്‍ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം
ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം നടന്നത്.
ഒമാന്‍ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം. തിരിച്ചറിയാത്ത വസ്തു വന്ന് പതിച്ചാണ് കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് യുകെ സമുദ്ര വ്യാപാര പ്രവര്‍ത്തന വിഭാഗം അറിയിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ കപ്പലിന്റെ എന്‍ജിന്‍ റൂമിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാദേശിക കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
.jpg)

