യാത്രയ്ക്കിടെ ക്യാപ്റ്റനെ ആക്രമിച്ച സംഭവം ; ഒമാനി പൈലറ്റിനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇസ്രയേല്‍ ; അക്രമിയായ പൈലറ്റിനെ യുഎഇയ്ക്ക് കൈമാറി സൗദി
അടിയന്തരമായി വിമാനം സൗദിയിലെ തബൂക്കില്‍ ഇറക്കിയതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ അവിടെ ചികിത്സ നല്‍കിയത്.
ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്ലൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റനെ ആക്രമിച്ച് നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ച ഒമാനി കോ പൈലറ്റിനെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെയും യുഎഇയിലേക്ക് മാറ്റി സൗദി അറേബ്യ. അടിയന്തരമായി വിമാനം സൗദിയിലെ തബൂക്കില്‍ ഇറക്കിയതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ അവിടെ ചികിത്സ നല്‍കിയത്. തുടര്‍ചികിത്സ യുഎഇയില്‍ നടക്കും.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായി സൗദി അറിയിച്ചു. അന്വേഷണത്തില്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗവും പങ്കാളിയായിരുന്നുവെന്നാണ് വിവരം. ആക്രമണം നടത്തിയ ഒമാനി പൈലറ്റിനെ കൈമാറണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടെങ്കിലും സൗദി ഇതിന് തയ്യാറായില്ല.
ഫ്ലൈദുബായ് വിമാനത്തിന്റെ രജിസ്ട്രേഷന് യുഎഇയിലായതിനാല്‍ വിമാനത്തിനുള്ളില്‍ നടന്ന സംഭവത്തില്‍ യുഎഇ നിയമത്തിനാണ് പ്രാധാന്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരാക്രമണ സാധ്യതയും പ്രതിയായ പൈലറ്റിന്റെ മാനസികാരോഗ്യവും ഉള്‍പ്പെടെ വിവിധ വശങ്ങള് അന്വേഷണവിധേയമാക്കും. ഭീകരാക്രമണ ശ്രമമെന്ന സാധ്യതയും അന്വേഷണസംഘം തള്ളിയിട്ടില്ല.
അതിനിടെ, ആക്രമണത്തിനിടെ കോക്ക്പിറ്റില്‍വെച്ച് പ്രതി 'എന്നെ കൊല്ലൂ, കൊല്ലൂ' എന്ന് അലറുകയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇയാള്‍ തീവ്രചിന്താഗതിക്കാരനാണെന്നും നെതന്യാഹു ആരോപിച്ചു. സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
.jpg)

