കുവൈത്തില്‍ വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി ഏഷ്യന്‍ പൗരന്‍ അറസ്റ്റില്‍
റെയ്ഡില്‍ ഏകദേശം ഏഴ് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
കുവൈത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ച വന്‍തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി ഒരു ഏഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പ്രതിയുടെ കൈവശം മയക്കുമരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
tRootC1469263">വിവരം സ്ഥിരീകരിച്ച ശേഷം നിയമപരമായ വാറണ്ട് നേടി സുരക്ഷാ സേന ഇയാളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തി.
റെയ്ഡില്‍ ഏകദേശം ഏഴ് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതില്‍ അഞ്ച് കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം മെത്താംഫെറ്റാമൈനും ഉള്‍പ്പെടുന്നു. കൂടാതെ മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന രണ്ട് അളവ് യന്ത്രങ്ങളും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
.jpg)

