അറബ് ഉച്ചകോടി ; ഹമദ് രാജാവ് ഇന്ന് സൗദിയിലേക്ക്
May 18, 2023, 14:50 IST

ജിദ്ദയില്‍ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യാഴാഴ്ച സൗദിയിലേക്ക് തിരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബഹ്‌റൈന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.
സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ ക്ഷണ പ്രകാരമാണ് ഹമദ് രാജാവ് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.