ഇനി 13 ദിവസങ്ങള്‍ കൂടി ; ഒമാനില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി അവസാനിക്കുന്നു
Sep 8, 2026, 13:44 IST
സെപ്തംബര്‍ 21 തിങ്കളാഴ്ച ബാങ്ക് പ്രവൃത്തി സമയം അവസാനിക്കുന്നത് വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.
ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പിന്‍വലിച്ച പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയ പരിധി സെപ്തംബര്‍ 21 ന് അവസാനിക്കും.
2020 ലെ ആറാംപതിപ്പിന് മുമ്പ് പുറത്തിറക്കിയ നോട്ടുകളാണ് ഇത്തരത്തില്‍ മാറ്റിയെടുക്കേണ്ടത്. ഈ നോട്ടുകള്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ വഴിയും മാറ്റിയെടുക്കാവുന്നതാണ്. സെപ്തംബര്‍ 21 തിങ്കളാഴ്ച ബാങ്ക് പ്രവൃത്തി സമയം അവസാനിക്കുന്നത് വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.
സെപ്തംബര്‍ 21 ന് ശേഷം പഴയ ബാങ്ക് നോട്ടുകള്‍ മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ യാതൊരു സാഹചര്യത്തിലും സ്വീകരിക്കില്ലെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ വ്യക്തമാക്കി.
.jpg)

