അല്‍ നെയാദി ഇന്ന് യുഎഇയില്‍ മടങ്ങിയെത്തും
Sep 18, 2023, 06:52 IST

ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് യുഎഇയില്‍ മടങ്ങിയെത്തും. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി എത്തുന്ന നെയാദിക്ക് അവിസ്മരണീയ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. ബഹിരാകശം നിലയത്തില്‍ നിന്നും തിരിച്ചെത്തിയ അല്‍ നെയാദി അമേരിക്കയിലെ ഹൂസ്റ്റണില്‍ വിവിധ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനായിരുന്നു.
ഭൂമിയുമായി പൊരുത്തപ്പെടാനുള്ള പ്രത്യേക പരിശീലനങ്ങളിലും ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് നെയാദി മാതൃരാജ്യമായ യുഎഇയില്‍ എത്തിച്ചേരുന്നത്. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നെയാദിക്ക് സ്വീകരണം ഒരുക്കാനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍ അറിയിച്ചു.