അല്‍ നെയാദി തിങ്കളാഴ്ച യുഎഇയിലെത്തും

al neyadi
യുഎഇയുടെ അഭിമാനമായ സുല്‍ത്താന്‍ അല്‍ നെയാദി തിങ്കളാഴ്ച രാജ്യത്തു തിരിച്ചെത്തും. ബഹിരാകാശ ചരിത്ര ദൗത്യത്തിന് ശേഷമാണ് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ അദ്ദേഹം സ്വന്തം മണ്ണില്‍ കാലു കുത്തുക. നിലവില്‍ ടെക്‌സസിലെ ഹൂസ്റ്റണില്‍ റിക്കവറി പരിപാടിയില്‍ പങ്കെടുക്കുകയാണ് നെയാദി.
അറബ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഈ മാസം നാലിനാണ് നെയാദി ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരന്‍ എന്ന റെക്കോര്‍ഡും ഇനി നെയാദിക്ക് സ്വന്തമാണ്. ചരിത്ര നേട്ടം കൈവരിച്ച നെയാദിയ്ക്ക് വന്‍ വരവേല്‍പ്പാണ് യുഎഇ ഒരുക്കുന്നത്.
 

Tags