സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ ലേബലില്‍ കൃത്യമായി രേഖപ്പെടുത്തണം

cosmetic

ഉത്പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ലേബലിംഗ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ബോഡി ക്രീമുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത പരിചരണ ഉത്പ്പന്നങ്ങളിലും അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ ലേബലില്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉത്പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ലേബലിംഗ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, മന്ത്രാലയം പ്രത്യേകം തയ്യാറാക്കിയ 80 തരം അലര്‍ജികളുടെ പുതുക്കിയ പട്ടികയിലെ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള എല്ലാ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും വിവരങ്ങള്‍ നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും പാക്കറ്റിന് പുറത്ത് വ്യക്തമായി വെളിപ്പെടുത്തണം. നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ഇനി മുതല്‍ ഈ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയോ നിര്‍മ്മാണമോ 2026 ഡിസംബര്‍ 31-ന് ശേഷം അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. 

Tags