നഴ്സറി കുട്ടിയോട് മോശം പെരുമാറ്റമെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം
നിയമലംഘനം നടത്തിയതായി കണ്ടെത്തുന്നവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കുവൈറ്റില് നഴ്സറിയില് കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്ന്ന് സാമൂഹിക കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചതിനെത്തുടര്ന്നാണ് നടപടി.
സാമൂഹിക, കുടുംബ, ശിശുക്ഷേമകാര്യ മന്ത്രി ഡോ. അംതാല് അല് ഹുവൈലയുടെ നിര്ദേശപ്രകാരമാണ് അടിയന്തര നടപടികള് സ്വീകരിച്ചതെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്സെക്രട്ടറി ഫൈസല് അല് കന്ദരി പറഞ്ഞു. ആരോപണങ്ങള് അന്വേഷിക്കുന്നതിനും നിയമനടപടി ആവശ്യമുണ്ടോ എന്ന് നിര്ണ്ണയിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് കുട്ടിയുടെ രക്ഷിതാവിനെയും നഴ്സറി ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടു. കൂടാതെ കുട്ടികള്ക്ക് ദോഷമുണ്ടാക്കുന്ന പെരുമാറ്റങ്ങള് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫൈസല് അല് കന്ദരി വ്യക്തമാക്കി.
നിയമലംഘനം നടത്തിയതായി കണ്ടെത്തുന്നവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നിലവിലുള്ള നിയമങ്ങള് അനുസരിച്ച് നഴ്സറികളില് നിരീക്ഷണ ക്യാമറകള് സ്ഥാപിക്കണമെന്നും അദ്ദേഹം നിര്ദേശം നല്കി. നിരീക്ഷണം ശക്തമാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
.jpg)


