അല്‍ഹിന്ദ് കേന്ദ്രങ്ങള്‍ നാളെ തുറക്കും
Jul 22, 2026, 05:48 IST
സേവനങ്ങള്‍ക്ക് അപ്പോയിന്റമെന്റ് എടുക്കാന്‍ പുതിയ വെബ്‌സൈറ്റും പ്രഖ്യാപിച്ചു.
അല്‍ഹിന്ദ് കേന്ദ്രങ്ങള്‍ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നേരിട്ട് പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. സേവനങ്ങള്‍ക്ക് അപ്പോയിന്റമെന്റ് എടുക്കാന്‍ പുതിയ വെബ്‌സൈറ്റും പ്രഖ്യാപിച്ചു.
യു.എ.ഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് consularsevainuae.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്‌മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാന്‍ സൗകര്യമുണ്ടാകും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അല്‍ഹിന്ദ് ഗ്ലോബല്‍ കേന്ദ്രങ്ങള്‍ വഴിയാണ് സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
.jpg)

