ആലപ്പുഴ സ്വദേശി സൗദിയില്‍ മരണമടഞ്ഞു
Jul 10, 2026, 14:37 IST
കളരിക്കല്‍ വീട്ടില്‍ ശിവരാജന്‍ ജനാര്‍ദ്ദനന്‍ - സുകുമാരി ദമ്പതികളുടെ മകന്‍ രാജേഷ് കുമാര്‍ (39) ആണ് മരിച്ചത്.
ആലപ്പുഴ പത്തിയൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കളരിക്കല്‍ വീട്ടില്‍ ശിവരാജന്‍ ജനാര്‍ദ്ദനന്‍ - സുകുമാരി ദമ്പതികളുടെ മകന്‍ രാജേഷ് കുമാര്‍ (39) ആണ് മരിച്ചത്.
ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രാജേഷ് കുമാര്‍ അടുത്തിടെയാണ് സൗദിയിലെത്തിയത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പജ. മക്കള്‍: അവണി, ആര്യന്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമപരമായ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകും
.jpg)

