യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന പുതിയ സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍


ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ രാവിലെ 10 മണിക്ക് പുറപ്പെടും.
യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന പുതിയ സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. ബെംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിട്ടത്.
ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ രാവിലെ 10 മണിക്ക് പുറപ്പെടും. അബുദാബിയില്‍ ഉച്ചയ്ക്ക് 12.35ന് എത്തിച്ചേരും. തിരികെയുള്ള വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8:45 മണിക്ക് ബെംഗളൂരുവില്‍ എത്തും. അഹമ്മദാബാദില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് രാത്രി 10:45ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയിലെത്തും. തിരികെ അവിടെ നിന്നും ഉച്ചയ്ക്ക് 2:50 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7:25ന് അഹമ്മദാബാദില്‍ എത്തിച്ചേരും.