അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ പ്രത്യേക ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.
=അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 'എക്‌സ്‌പ്ലോര്‍ മോര്‍ സെയില്‍' ആരംഭിച്ചു. രാജ്യാന്തര റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം വരെ കിഴിവാണ് ഈ ഓഫറിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. 2026 ജൂലൈ അഞ്ച് മുതല്‍ 2027 മാര്‍ച്ച് 27 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഈ കിഴിവ് ലഭിക്കുക. ഇതിനായി ജൂലൈ ഒമ്പത് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജൂലൈ അഞ്ച് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും ജൂലൈ ആറ് മുതല്‍ മറ്റ് ബുക്കിങ് ചാനലുകള്‍ വഴിയും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ പ്രത്യേക ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.
ഈ ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍വീനിയന്‍സ് ഫീ നല്‍കേണ്ടതില്ല എന്ന വലിയൊരു പ്രത്യേകതയുമുണ്ട്. ഇതിനുപുറമെ, ബുക്ക് ചെയ്ത യാത്രാ തീയതി മാറ്റണമെന്നുണ്ടെങ്കില്‍ ഒരു തവണ യാതൊരു അധിക നിരക്കും കൂടാതെ സൗജന്യമായി അതിനുള്ള അവസരവും എയര്‍ലൈന്‍ നല്‍കുന്നുണ്ട്.
.jpg)

