സൗദിയിലേക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉടനെ ഇല്ല

Bomb threat on Air India flight from Germany to Delhi; diverted to Jaipur

റിയാദ്, ദമാം സര്‍വീസുകള്‍ റദ്ദാക്കിയത് നവംബര്‍ ഏഴു വരെയാണ് നീട്ടിയത്. ജിദ്ദ സര്‍വീസ് റദ്ദാക്കല്‍ ഒക്ടോബര്‍ 31 വരെയും നീട്ടി.

സൗദി അറേബ്യയിലേക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉടനെ ഇല്ല. ഇരു വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി. റിയാദ്, ദമാം സര്‍വീസുകള്‍ റദ്ദാക്കിയത് നവംബര്‍ ഏഴു വരെയാണ് നീട്ടിയത്. ജിദ്ദ സര്‍വീസ് റദ്ദാക്കല്‍ ഒക്ടോബര്‍ 31 വരെയും നീട്ടി. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. യാത്രക്കാര്‍ക്ക് യാത്രാ തീയതി മാറ്റാനോ അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ വാങ്ങാനോ അവസരമുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു

ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ആകാശ എയറും താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ആകാശ എയറിന്റെ ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 10 വരെയും റിയാദിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും ഉണ്ടാകില്ല. സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ തുക ഏഴ് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നല്‍കും. ഇതിനുപുറമേ, അധിക നിരക്ക് ഒന്നും ഈടാക്കാതെ യാത്രാ തീയതി മാറ്റുന്നതിനും യാത്രക്കാര്‍ക്ക് അവസരമുണ്ട്. എന്നാല്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ സഹായത്തിനായി ബന്ധപ്പെട്ട ഏജന്‍സികളെ നേരിട്ട് സമീപിക്കണമെന്ന് ആകാശ എയര്‍ അറിയിച്ചു.

Tags