രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളിലും എഐ

ai

ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മേഖലകളിലേക്ക് എഐ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നത്.

വിവര സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുത്ത് യുഎഇ. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും എഐ സങ്കേതിക വിദ്യയിലേക്ക് മാറുമെന്നാണ് പ്രഖ്യാപനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മേഖലകളിലേക്ക് എഐ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഎഇ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ ഇതിനകം തന്നെ എഐ സാങ്കേതിക വിദ്യ നടപ്പിലാക്കി കഴിഞ്ഞു. പകുതി സേവനങ്ങള്‍ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനായി പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സിനും രൂപം നല്‍കി.

എഐ എന്നത് ഒരു ഉപകരണമല്ലെന്നും അത് വിശകലനം ചെയ്യുകയും തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും തത്സമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.

Tags