നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഒമാനിലുടനീളം എഐ ക്യാമറകള്‍
Feb 10, 2026, 14:05 IST
അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ റോഡ് സുരക്ഷ ശക്തമാക്കും.
ഒമാനിലെ നിരത്തുകളില്‍ എഐ ക്യാമറകള്‍ വ്യാപകമാക്കി റോയല്‍ ഒമാന്‍ പൊലീസ്. ഒരേ സമയം ഒന്നിലധികം ഗതാഗത ലംഘനങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും പിഴ ചുമത്താനുമാണ് നൂതന എഐ പവര്‍ സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിത വേഗത, തെറ്റായ ഓവര്‍ ടേക്കിങ്, സിഗ്നല്‍ തെറ്റായി മറികടക്കല്‍, ഫോണ്‍ ഉപയോഗം, വാഹനം ടെയില്‍ ഗേറ്റിങ് നടത്തല്‍ തുടങ്ങിയ ലംഘനങ്ങളെല്ലാം ഒരുമിച്ച് നടത്തിയാലും എഐ ക്യാമറയില്‍ പതിയും.
അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ റോഡ് സുരക്ഷ ശക്തമാക്കും.
.jpg)


