യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ആക്രമണം ; ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്

Iran-US conflict likely; India advises citizens in Iran to leave the country

ഇറാഖ് വ്യോമഅതിര്‍ത്തിയില്‍ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ അമേരിക്ക ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനായി മറ്റ് അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അതിന്റെ പഴി ഇറാന്റെ മേല്‍ കെട്ടിവെക്കാനുമാണ് അമേരിക്കന്‍ നീക്കമെന്ന് ഇറാന്റെ ഐആര്‍ഐബി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകള്‍ തകര്‍ത്തു. ഇറാഖ് വ്യോമഅതിര്‍ത്തിയില്‍ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടവും വ്യക്തമാക്കിരുന്നു.

Tags